അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധം: ഡി.എം.കെ ജില്ലാ സെക്രട്ടറി രാജിവച്ചു

പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കാനുള്ള പി.വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പി.ഷമീര്‍ ഡിഎംകെ സെക്രട്ടറി സ്ഥാനം രാജിവെച്ചു

author-image
Prana
New Update
pv anwar mla ldf

ഡി.എം.കെ.യില്‍ ഭിന്നത. പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ നല്‍കാനുള്ള പി.വി അന്‍വറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പി.ഷമീര്‍ ഡിഎംകെ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഷമീര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക നല്‍കുകയും ചെയ്തു.
'മൂന്ന് മുന്നണിക്കുമെതിരേ പ്രവര്‍ത്തിക്കാനാണിറങ്ങിയത്. എന്നിട്ട് അവസാനം ഒറ്റപ്പെട്ട രീതിയിലേക്ക് മാറിയിരിക്കുകയാണ്. അഞ്ചുമാസത്തോളമായി ഒരുപാടുപേര്‍ ഡിഎംകെയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നല്ല രീതിയില്‍ പരിപാടികള്‍ നടത്തി. അവസാനം പി.വി അന്‍വര്‍ പെട്ടെന്ന് സ്‌റ്റേജില്‍ കയറി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നു. ഈ മൂന്ന് മുന്നണികള്‍ക്ക് പിന്തുണ നല്‍കാനല്ലല്ലോ ഞങ്ങള്‍ വന്നത്. ഞങ്ങളുടെ ശക്തി തെളിയിക്കാനും പിന്നെ ഒരുപാടുപേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നവണ്ണം ഒരു മത്സരം കാഴ്ചവെയ്ക്കാനുമാണ്. അദ്ദേഹം അതിന് പിന്തുണ നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. അവസാനം ഒന്നുമില്ലാതെ ആയി. ഒരുപാട് പ്രവര്‍ത്തകര്‍ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്, ഷമീര്‍ പറഞ്ഞു.
അന്‍വര്‍ നിലപാട് മാറ്റി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി രൂപീകരിച്ചിട്ട് 17 ദിവസം മാത്രമാകുമ്പോഴാണ് പാലക്കാട് ജില്ലാകമ്മിറ്റിയില്‍ ഭിന്നതയുണ്ടാകുന്നത്.

dmk resignation PV Anwar