തൃക്കാക്കര: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക പദ്ധതി സാങ്കേതിക ജോലിക്കായി പ്രോജക്ട് അസിസ്റ്റന്റ തസ്‌തികയിലേക്ക് ഒഴിവിലേക്ക് താഴെപ്പറയുന്ന യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന 3 വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്‌സ്യൽ പ്രാക്ടീസ് (ഡി.സി.പി.)/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻ്റ് ബിസിനസ്സ് മാനേജ്മെൻ്റ് പാസ്സായിരിക്കണം.അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടിള്ള ബിരുദവും ഒപ്പം ഒരു വർഷ ത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കുകയും വേണം.
അപേക്ഷകർ ജനുവരി ഒന്നിൽ 18 നും 30 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. (എസ്.സി /എസ് .ടി വിഭാഗത്തിന് 3 വർഷത്തെ ഇളവുണ്ട്)
സ്വയം തയ്യാറാക്കിയ അപേക്ഷ ഓഫീസിൽ ലഭ്യമാക്കണം. ഇ-മെയിൽ bdoeda@gmail.com 13.11.2024 തീയതിക്കകം