തിരുവനന്തപുരം: കൊച്ചിയിലെ ജലവിതരണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചർച്ച നടക്കും. ഉച്ചയ്ക്ക് 2ന് ജലവകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി), കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) എന്നീ സംഘടനകളെയാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്. ജലവിതരണം സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ സമരം നടത്തുന്ന ഈ സംഘടനകൾ സംയുക്ത സമര സമിതി രൂപീകരിച്ചിരുന്നു. ചർച്ചയ്ക്ക് വിളിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ സമര സമിതി യോഗം ചേർന്നതിന് ശേഷം നിലപാട് അറിയിക്കും.
എ.ഡി.ബി വായ്പയുടെ സഹായത്തോടെ വിദേശ സംരംഭമായ ക്വസിപ് എന്ന കമ്പനിയുമായി കരാർ ഉണ്ടാക്കാനാണ് നീക്കം നടക്കുന്നത്. എ.ഡി.ബി വായ്പയെ എതിർക്കുന്നില്ലെങ്കിലും ജലവിതരണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതും കമ്പനി മുന്നോട്ട് വച്ചിരിക്കുന്ന വ്യവസ്ഥകളെയും സമര സമിതി എതിർക്കുന്നുണ്ട്.
കൊച്ചിയിലെ ജലവിതരണത്തിന് സ്വകാര്യ കമ്പനി: ചർച്ച ഇന്ന്
കൊച്ചിയിലെ ജലവിതരണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി ജീവനക്കാരുടെ സംഘടനകളുമായി ഇന്ന് ചർച്ച നടക്കും. ഉച്ചയ്ക്ക് 2ന് ജലവകുപ്പ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് യോഗം.
New Update