പ്രധാനമന്ത്രി ശനിയാഴ്ച വയനാട്ടിൽ; മൂന്നു മണിക്കൂറോളം ദുരന്ത ബാധിത മേഖലയിൽ ചിലവഴിക്കും

കൽപ്പറ്റയിൽ അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ദുരന്തപ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സന്ദർശിക്കും.

author-image
Anagha Rajeev
New Update
modi goodluck
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ സന്ദർശിക്കും. ഡൽഹിയിൽ നിന്ന് വിമാനത്തിൽ രാവിലെ 11.20 ഓടെ കണ്ണൂരിലെത്തുമെന്നാണ് വിവരം. അവിടെ നിന്നും ഹെലികോപ്റ്ററിൽ കൽപ്പറ്റയിലേക്ക് പോകും.

കൽപ്പറ്റയിൽ അവലോകന യോ​ഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. ദുരന്തപ്രദേശത്ത് ആകാശ നിരീക്ഷണം നടത്തും. ദുരന്തബാധിതർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലും സന്ദർശിക്കും. മൂന്നു മണിക്കൂറോളം പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലയിൽ ചിലവഴിക്കും. അതിനുശേഷം വൈകീട്ട് 3.45 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാന പൊലീസുമായി പ്രധാനമന്ത്രിയുടെ സുരക്ഷാവിഭാഗം ചർച്ച നടത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി പരിശോധന നടത്തിവരികയാണ്. സന്ദർശനത്തിൽ കണ്ണൂരിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പ്രധാനമന്ത്രിക്കൊപ്പം ചേരുമെന്നാണ് വിവരം.

 

Wayanad landslide prime minister narendra modi