പ്രമോദിനെ CPM പുറത്താക്കിയ നടപടിക്കിടെ കോട്ടൂളി ബ്രാഞ്ച് യോഗത്തിൽ ബഹളം

യോഗത്തിൽ തന്നെ കൂടുതലായി ഒന്നും പറയാൻ അനുവദിച്ചില്ലെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി. തനിക്ക് ലോൺ ആവശ്യമുണ്ടായിരുന്നു. എന്നാൽ വിദ്യാഭ്യാസ വായ്പ നിലനിൽക്കുന്നതിനാൽ അത് സാധ്യമായിരുന്നില്ല.

author-image
Anagha Rajeev
New Update
pramod-kottolli
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: സി.പി.എം. കോട്ടൂളി ബ്രാഞ്ച് അനുഭാവി യോഗത്തിൽ ബഹളം. പ്രമോദ് കോട്ടൂളിയെ പുറത്താക്കിയ നടപടി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. റിപ്പോർട്ട് ചോദ്യം ചെയ്ത് ബ്രാഞ്ച് അംഗം ഗിരീഷ് കുമാർ രംഗത്തെത്തിയതോടെ ബഹളത്തിലേക്ക് നീങ്ങിയത്.

ഭൂമി തരംമാറ്റാൻ പ്രമോദ് പണം വാങ്ങിയെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ശ്രീജിത്തുമായി നടന്ന ഭൂമി ഇടപാട് കോഴയുടെ ഭാഗമാണ്. 20 ലക്ഷം രൂപ വാങ്ങി. ഇതിൽ 11 ലക്ഷം ഭൂമി തരംമാറ്റാൻ എന്ന പേരിൽ ശ്രീജിത്തിൽനിന്ന് വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് ഒരു ബി.ജെ.പിക്കാരനെ കൊണ്ടാണ് വാങ്ങിപ്പിച്ചത്. 

തുടർന്ന് റിപ്പോർട്ട് ചോദ്യം ചെയ്ത് ബ്രാഞ്ച് അംഗം ഗിരീഷ് രംഗത്തെത്തി. ഇത് പിന്നീട് ബഹളത്തിലേക്ക് നീങ്ങി. തരംമാറ്റാൻ പ്രമോദ് പണം വാങ്ങിയിട്ടില്ലെന്നും ഭൂമി ഇടപാടിൽ പ്രമോദ് ഇടപെട്ടത് തന്റെ ആവശ്യപ്രകാരമാണെന്നും ഗിരീഷ് പറഞ്ഞു.

യോഗത്തിൽ തന്നെ കൂടുതലായി ഒന്നും പറയാൻ അനുവദിച്ചില്ലെന്നും ഗിരീഷ് കുമാർ വ്യക്തമാക്കി. തനിക്ക് ലോൺ ആവശ്യമുണ്ടായിരുന്നു. എന്നാൽ വിദ്യാഭ്യാസ വായ്പ നിലനിൽക്കുന്നതിനാൽ അത് സാധ്യമായിരുന്നില്ല. തുടർന്നാണ് ഭൂമി വിൽക്കാൻ സഹായം തേടി പ്രമോദിനെ സമീപിക്കുന്നത്, ഗിരീഷ് കൂട്ടിച്ചേർത്തു. പിന്നീട് ശ്രീജിത്ത് എന്നയാൾ ഗോഡൗണിന് സ്ഥലം വേണമെന്നും അവർ വന്നാൽ സ്ഥലം എടുക്കുമായിരിക്കും എന്നും പ്രമോദ് പറഞ്ഞു. തുടർന്ന് അന്ന് ഭൂമി തരം മാറ്റിയതുമായി ബന്ധപ്പെട്ട സംശയത്തിൽ പ്രമോദ് തന്നെ വിളിച്ചു. ആ സ്ഥലം തരം മാറ്റിയതാണെന്ന് പ്രമോദിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ മേൽപ്പറഞ്ഞ ഭൂമി തരം മാറ്റാൻ പണം വാങ്ങി എന്നതാണ് ശ്രീജിത്തിന് എതിരായ ആരോപണം. പി.എസ്.സി. കോഴയ്ക്ക് എന്തു സംഭവിച്ചുവെന്നും ഗിരീഷ് ചോദിച്ചു.

Pramod kottooli