തിരുവനന്തപുരം: സി.പി.ഐയുടെ രാജ്യസഭാ സ്ഥാനാർഥിയായി പി.പി.സുനീർ മത്സരിക്കും. പല പേരുകളും രാജ്യസഭാ സ്ഥാനാർഥിക്കായി സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു വന്നിരുന്നെങ്കിലും അവസാനം മലപ്പുറം പൊന്നാനി സ്വദേശി പി.പി. സുനീറിനെ തിരഞ്ഞെടുക്കുകയായിരുന്നു. സി.പി.ഐ. എക്സിക്യൂട്ടീവ് യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ നിശ്ചയിച്ചത്.
വയനാട് സി.പി.ഐയുടെ മുൻ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിലും പൊന്നാലിയിലും അടക്കം മത്സരിച്ചിരുന്നു. വലിയ ഉത്തരവാദിത്വമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്നും കൃത്യമായി നിർവ്വഹിക്കുമെന്നും പിപി സുനീർ പ്രതികരിച്ചു.
സിപിഐ മുതിർന്ന നേതാവ് ആനി രാജ, പ്രകാശ് ബാബു അടക്കമുള്ളവരുടെ പേര് സിപിഐയുടെ ഭാഗത്ത് നിന്ന് ഉയർന്നു കേട്ടിരുന്നുവെങ്കിലും അവസാനം പി.പി. സുനീറിലേക്ക് സ്ഥാനാർഥിയായി തിരഞ്ഞെടുക്കുകയായിരുന്നു.