എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം: പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സസ്പെൻഡ് ചെയ്തു

നേരത്തെ ഇലക്ട്രിക്കൽ വിഭാഗം ഓവർസിയർ, അസിസ്‌റ്റന്റ് എൻജിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

author-image
Vishnupriya
New Update
sat hospital

തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിലെ വൈദ്യുതി മുടക്കത്തിൽ ഒരാൾക്ക് കൂടി സസ്പെൻഷൻ. ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഡി.എസ്. ശ്യാംകുമാറിനെയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സസ്പെൻഡ് ചെയ്‌തത്‌. ഇതോടെ സംഭവത്തിൽ നടപടി നേരിട്ടവരുടെ എണ്ണം മൂന്നായി. 

നേരത്തെ ഇലക്ട്രിക്കൽ വിഭാഗം ഓവർസിയർ, അസിസ്‌റ്റന്റ് എൻജിനീയർ എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടക്കം ഉണ്ടായ 29 ന് രാത്രി ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസിസ്‌റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക കൃത്യനിർവഹണത്തിൽ മനഃപൂർവമായ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 

ശ്യാംകുമാറിനെതിരെയുള്ള വീഴ്‌ചകൾ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ പൊതുമരാമത്ത് കെട്ടിടവിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തി.

power failure sat hospital