സംസ്ഥാനത്ത് പീക് ടൈമില്‍ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. പീക്ക് ടൈമില്‍ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കാന്‍ പൊതുജനം സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വൈദ്യുതിയുടെ ആവശ്യം വര്‍ദ്ധിച്ചതും ജാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് പ്രതിസന്ധിക്ക് കാരണം.
വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ലഭ്യതയില്‍ 500 ങണ മുതല്‍ 650 ങണ വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍!ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.