തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. എഡിജിപി എം ആര്‍ അജിത്കുമാറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ പൂരത്തില്‍ അന്വേഷണം നടക്കുന്നില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തൃശൂരില്‍ ബിജെപി ജയിച്ച ശേഷം പലതും സെറ്റില്‍ ചെയ്‌തെന്നും കരുവന്നൂര്‍ സഹകരണ ബാങ്കിനും മുഖ്യമന്ത്രിയുടെ മകള്‍ക്കും എതിരായ അന്വേഷണം ഇപ്പോള്‍ ഇല്ലെന്നും മുരളീധരന്‍ ആരോപിച്ചു. എഡിജിപിക്കെതിരെ നടപടിയെടുത്താല്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ തെളിവുകള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് എം ആര്‍ അജിത്കുമാറിനെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇപ്പോള്‍ നടക്കുന്ന അന്വേഷണം കൊണ്ട് ഒന്നും സംഭവിക്കില്ല. ജുഡീഷ്യല്‍ അന്വേഷണം വേണം. തിരുവനന്തപുരത്ത് പൂരം ഉണ്ടായിരുന്നെങ്കില്‍ ബിജെപിക്ക് വേണ്ടി അതും കുളമാക്കിയേനെ. തിരുവനന്തപുരത്ത് സിപിഐഎം വോട്ട് ബിജെപിക്ക് ലഭിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം നീക്കം ഉണ്ടാകും. അധികാരം മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം,' മുരളീധരന്‍ പറഞ്ഞു.
അതേസമയം തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. അന്വേഷണമില്ലെന്ന് ഇപ്പോഴാണ് കേള്‍ക്കുന്നതെന്നും അത് പരിശോധിച്ച് മറുപടി നല്‍കാമെന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണം നീണ്ടുപോയെന്നും അന്വേഷണത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ അറിഞ്ഞില്ലെന്ന് പറയുന്നത് അതിശയിപ്പിച്ചുവെന്നും സിപിഐ നേതാവ് വി എസ് സുനില്‍കുമാറും പ്രതികരിച്ചു. നടന്നത് അന്വേഷണമല്ല പ്രഹസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂരം കലക്കിയത് മുഖ്യമന്ത്രി, മകള്‍ക്കെതിരേ അന്വേഷണമില്ല: കെ മുരളീധരന്‍
തൃശൂരില്‍ ബിജെപി ജയിച്ച ശേഷം പലതും സെറ്റില്‍ ചെയ്‌തെന്നും കരുവന്നൂര്‍ സഹകരണ ബാങ്കിനും മുഖ്യമന്ത്രിയുടെ മകള്‍ക്കും എതിരായ അന്വേഷണം ഇപ്പോള്‍ ഇല്ലെന്നും മുരളീധരന്‍ ആരോപിച്ചു.
New Update
00:00
/ 00:00