കല്‍പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി പാലക്കാട് മുന്‍ എം.എല്‍.എയും വടകര എം.പിയുമായ ഷാഫി പറമ്പില്‍. പാലക്കാടിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഉത്സവമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നും ആളുകള്‍ വരുന്നതാണ്. അതേ തീയതില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.
കളക്ടര്‍ വഴിയും ഇക്കാര്യം അറിയിക്കാന്‍ ശ്രമിച്ചു. ഓള്‍ പാര്‍ട്ടി മീറ്റിങ്ങിലും ഇക്കാര്യം ഉയര്‍ന്നുവന്നിരുന്നു. തിരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള സാധ്യതകള്‍ തേടണമെന്നാണ് ആഗ്രഹിച്ചത്. നവംബര്‍ 20നും ഒരു പോള്‍ തീയതിയുണ്ട്. അത്തരത്തിലാണ് കാര്യങ്ങള്‍ ഉന്നയിച്ചതും. അന്തിമതീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 13നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേദിവസമാണ് കല്‍പാത്തി രഥോത്സവം തുടങ്ങുന്നതും. അന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍.
വോട്ടെടുപ്പ് തീയതി മാറ്റണം: ഷാഫി പറമ്പില്‍
പാലക്കാടിനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഉത്സവമാണ്. സംസ്ഥാനത്തിനു പുറത്തുനിന്നും ആളുകള്‍ വരുന്നതാണ്. അതേ തീയതില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നും ഷാഫി പറമ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.
New Update