മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതി;സുരേഷ് ​ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്

author-image
Greeshma Rakesh
New Update
police  will not take case against union minister suresh gopi on assaulting journalists

suresh gopi

Listen to this article
0.75x 1x 1.5x
00:00 / 00:00

തൃശൂർ: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് പൊലീസ്. പരാതി നൽകിയ കോൺ​ഗ്രസ് നേതാവ് അനിൽ അക്കരയെ പൊലീസ് ഇക്കാര്യം അറിയിച്ചു.മാധ്യമപ്രവർത്തകരുടെ മൊഴിയെടുത്ത്, തൃശൂർ രാമ നിലയത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് തൃശൂർ എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്.അന്വേഷണത്തിന് ശേഷമാണ് കേസെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പൊലീസെത്തിയത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്‌തെന്നാണ് സുരേഷ് ഗോപിക്കെതിരായ പരാതി. രാമനിലയത്തിൽ നിന്ന് പുറത്തിറങ്ങവേ മാധ്യമപ്രവർത്തകർ കേന്ദ്രമന്ത്രിയെ വളഞ്ഞത്. തന്റെ വഴിമുടക്കാൻ ആർക്കും അവകാശമില്ലെന്ന് പറഞ്ഞ് മന്ത്രി വാഹനത്തിൽ കയറുന്നതിനിടെ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

 

police Suresh Gopi assaulting journalists Hema Committe Report