പതിനാലുകാരനെ മര്‍ദ്ദിച്ച സംഭവം; പ്രതി കുഴഞ്ഞുവീണ് മരിച്ചു

വീട്ടില്‍ കുഴഞ്ഞുവീണ മനോജിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

author-image
anumol ps
New Update
manoj

മനോജ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കായംകുളം: കൃഷ്ണപുരം കാപ്പില്‍ കിഴക്ക് മോഷണം ആരോപിച്ച് പതിനാലുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി കുഴഞ്ഞുവീണ് മരിച്ചു. കാപ്പില്‍ കിഴക്ക് ആലമ്പള്ളില്‍ മനോജ് (ജിജി - 47) ആണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ മനോജിനെ ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിജെപി വാര്‍ഡ് ഭാരവാഹിയായിരുന്നു മനോജ്.

മെയ് 19ന് വൈകിട്ട് 5.30ന് ആക്രി സാധനങ്ങള്‍ കൊടുത്ത ശേഷം രണ്ട് സൈക്കിളുകളിലായി വന്ന പതിനാലുകാരനേയും സഹോദരനെയും തടഞ്ഞു നിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ മനോജിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായ മനോജിന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ജാമ്യം ലഭിച്ചു. വാക്കുതര്‍ക്കത്തിനിടെ 14 കാരന്‍ കല്ലെടുത്തെറിഞ്ഞ് പരുക്കേല്‍പ്പിച്ചതായി കാണിച്ച് മനോജും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

died