പോക്‌സോ കേസ് പ്രതി മരിച്ച നിലയില്‍

സി.പി.എം. കണ്ണൂര്‍ തളിപ്പറമ്പ് മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കാവ് ബസ്‌റ്റോപ്പിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.

author-image
Prana
New Update
student death

പോക്‌സോ കേസിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയ സി.പി.എം. പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം. കണ്ണൂര്‍ തളിപ്പറമ്പ് മുയ്യം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കാവ് ബസ്‌റ്റോപ്പിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അനീഷിനും മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനുമെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുവരെയും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. സംഭവത്തെ തുടര്‍ന്ന് അനീഷ് ഒളിവിലായിരുന്നു.

 

POCSO Case dead accused