നൂറുമേനിയുമായി ജ്യോതിസ് സെൻട്രൽ സ്കൂൾ; ഉന്നത വിജയത്തിനുടമകളായി സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾ

author-image
Vishnupriya
New Update
jyothis

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികലും അധ്യാപകരും രക്ഷിതാക്കളും വിജയാഹ്ലാദത്തിൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

jyothis

കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിലെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതിയ 264 പേരിൽ 202 പേർ ഡിസ്റ്റിംഗ്‌ഷനും 62 പേർ ഫസ്റ് ക്ല;എസും നേടി100 ശതമാനം വിജയം കരസ്ഥമാക്കി. ഇവരിൽ 70 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്കോടെ ഉന്നത വിജയത്തിനുടമകളായി. ദേശീയ തലത്തിൽ സാറാ ജോൺ (493) ഏഴാം സ്ഥാനവും ഫയസ് അഹമ്മദ് അബ്ദുൽ മജീദ് (491) ഒൻപതാം സ്ഥാനവും നസ്മി നാസർ എസ് (484) മാർക്കും നേടി കൊമേഴ്സിൽ സ്കൂൾ ഓഫ് ടോപ്പേഴ്‌സ് ആയി. കൃഷ്ണ എ .(489) അയിഫ റാഫി ആർ . (487) എൽ ഹരിപ്രിയ (482) ഹ്യമാനിറ്റീസിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ പങ്കു വെച്ചു. ഋഷികേശ് എസ് (481) മനീഷ ശശികുമാർ (481) ഫഹദ് മുഹമ്മദ് (479) സർവേഷ് ആർ . (479) ആനന്ദകൃഷ്ണൻ എസ്(478) തന്മയ മണിലാൽ(478) എന്നിവർ സയൻസിൽ ജ്യോതിസ് സെൻട്രൽ സ്കൂളിലെ വിജയ താരങ്ങളായി.

പത്താം ക്ലാസിലും നൂറുമേനി 

പത്താം ക്ലാസ് ക്ലാസിൽ പരീക്ഷയെഴുതിയ 167 പേരിൽ 144 പേർ ഡിസ്റ്റിംഗ്‌ഷനും 23 ഫസ്റ് ക്ലാസും കരസ്ഥമാക്കി. ജ്യോതിസ് സെൻട്രൽ സ്കൂൾ നൂറുമേനി വിജയം കൊയ്തു. ഇവരിൽ 54 പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് കരസ്ഥമാക്കി. ദക്ഷ ഗിരീഷ് (496) ശിവാത്മിക (492) ശിവാനി നായർ വി. എസ്(492) എം ജെ  അനഘ (491) സുഹാന ഷമീം (491) എന്നിവർ യഥാക്രമം ദേശീയതലത്തിൽ നാല്, എട്ട്, ഒൻപത് സ്ഥാനങ്ങളോടെ ഉന്നതവിജയം കരസ്ഥമാക്കി. 

നൂറു ശതമാനം വിജയം കരസ്ഥമാക്കി വർക്കല ജ്യോതിസ് സെൻട്രൽ സ്കൂൾ

സി ബി എസ് ഇ പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ 36 പേരിൽ 20 പേർ ഡിസ്റ്റിംഗ്‌ഷനും 10 പേർ  ഫസ്റ് ക്ലാസും 6പേർ സെക്കന്റ് ക്ലാസും നേടി 100 ശതമാനം വിജയം കരസ്ഥമാക്കി. ദയ എസ് നായർ (484) കാർത്തിക് ഡി ജെ (477) നൈമ സോണി (474) നീരജ് എം. ആർ. (474) എൻ. മിൻഹാജ് മുഹമ്മദ്(463) അപർണ ഡി (453) എന്നിവർ 90 ശതമാനത്തിനുമുകളിൽ മാർക്ക് നേടി.

varkkala jyothis central school kazahakoottam