പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം ശക്തം

ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെന്ററി അലോട്‌മെന്റ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വളരെവേഗം തന്നെ ഈ നടപടികൾ പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

മലബാറിലെ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കനക്കുന്നതിനിടയിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകും. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലാണ് മന്ത്രി നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്വീകരണം നൽകുക

ഇത്തവണ നേരത്തെയാണ് ക്‌ളാസുകൾ തുടങ്ങുന്നത്. സംസ്ഥാനത്തെ 2076 സർക്കാർ, എയിഡഡ്, അൺഎയിഡഡ് ഹയർസെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. കഴിഞ്ഞ വർഷം ജുലൈ അഞ്ചിനായിരുന്നു ക്ലാസുകൾ ആരംഭിച്ചത്. 

 ഇനിയും അഡ്മിഷൻ ലഭിക്കാനുള്ളവർക്ക് സപ്ലിമെന്ററി അലോട്‌മെന്റ് സമയത്ത് അഡ്മിഷൻ ലഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വളരെവേഗം തന്നെ ഈ നടപടികൾ പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 

plus one seat crisis