പ്ലസ് വൺ പ്രവേശനം: കോഴിക്കോട് കെഎസ്‌യു പ്രതിഷേധ മാർച്ചിൽ സംഘർഷം

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങി കിടക്കുന്ന സ്കോളർഷിപ്പുകൾ ഇ–ഗ്രാൻഡ് എന്നിവ ഉടൻ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.

author-image
Vishnupriya
New Update
kozhi

കെഎസ്‍യു സംഘടിപ്പിച്ച മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ  വിജയം നേടിയ വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്‌യു കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ലാത്തിച്ചാർജും നടത്തി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.

മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തത പരിഹരിക്കുക, മുടങ്ങി കിടക്കുന്ന സ്കോളർഷിപ്പുകൾ ഇ–ഗ്രാൻഡ് എന്നിവ ഉടൻ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. പോലീസ് സ്ഥാപിച്ച  ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.

plusone admission students prottest