കോഴിക്കോട്: രാജ്യസഭയിലേക്ക് ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.തങ്ങളോട് ആലോചിച്ച ശേഷമാണ് ഈക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിധ വാർത്തകൾ പ്രചരിക്കുന്നുണ്ട്.
എന്നാൽ, രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.അതെസമയം രാഹുൽ ഗാന്ധി റായ്ബറേലിയിൽ ജയിച്ചാൽ വയനാട് സീറ്റിൽ അവകാശ വാദം ഉന്നയിക്കില്ലെന്നും അക്കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മാത്രമല്ല പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ പി കെ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താമെന്നാണ് കണക്ക് കൂട്ടൽ. രാജ്യസഭ സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സീറ്റ് സംബന്ധിച്ച തീരുമാനം ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെകൂടി അടിസ്ഥാനത്തിലാകുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു.കേന്ദ്രമന്ത്രിസഭയിൽ ഇടം ഉറപ്പിയ്ക്കാനായാൽ രാജ്യസഭയിലേക്ക് കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്നാണ് ലീഗിൽ ഉയർന്നുവരുന്ന ചർച്ച.എന്നാൽ ഈ ചർച്ചകൽക്ക് അവസാനിമിട്ടിരിക്കുകയാണ് രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ തന്നെ വെളിപ്പെടുത്തൽ.
.
'രാജ്യസഭ സംബന്ധിച്ച ചർച്ചകൾ ലീഗിൽ തുടങ്ങിയിട്ടില്ല';ഇത്തവണ മത്സരിക്കാനില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി
രാജ്യസഭയിലേക്ക് ഇത്തവണ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.തങ്ങളോട് ആലോചിച്ച ശേഷമാണ് ഈക്കാര്യം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു
New Update
00:00
/ 00:00