ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോ, പിണറായിക്ക് ഇളവ് നൽകി; ജി സുധാകരൻ

75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ, പ്രസ്ഥാനത്തിന് ഗുണകരമാണോ, ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കിൽ അവർ എന്നേ റിട്ടയർ ചെയ്തുപോകോണ്ടി വന്നേനെയെന്നും ജി സുധാകരൻ പറഞ്ഞു.

author-image
Anagha Rajeev
New Update
s

സിപിഎമ്മിലെ പ്രായപരിധി നിർബന്ധനയെ പരസ്യമായി വിമർശിച്ച് മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി സുധാകരൻ. ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമേയായുള്ളൂ. ചട്ടം കൊണ്ടുവന്നവർക്ക് അത് മാറ്റിക്കൂടെയെന്നും ചട്ടം ഇരുമ്പ് ഉലക്ക ഒന്നുമല്ലല്ലോയെന്നും സുധാകരൻ ചോദിച്ചു. 75 വയസ് കഴിഞ്ഞുള്ള വിരമിക്കൽ, പ്രസ്ഥാനത്തിന് ഗുണകരമാണോ, ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കിൽ അവർ എന്നേ റിട്ടയർ ചെയ്തുപോകോണ്ടി വന്നേനെയെന്നും ജി സുധാകരൻ പറഞ്ഞു.

‘രാഷ്ട്രീയപാർട്ടികളിൽ 75 വയസ് വിരമിക്കൽ വെച്ചിരുക്കുന്നു. അപ്പോൾ വിരമിച്ച എല്ലാവരും ഇതുപോലുള്ള പാർട്ടി സമ്മേളനം കേൾക്കണോ എന്നാണ് ഞാൻ സംശയിക്കുന്നത്. ഇത് സിപിഐയിലും കോൺഗ്രസിലും വരാൻ പോകുകയാണ്. സർക്കാർ സർവീസിൽ അതാവശ്യമാണ്. അതിന് കാരണങ്ങളുണ്ട്. പക്ഷേ, രാഷ്ട്രീയത്തിലങ്ങനെ റിട്ടർമെന്റ് ഉണ്ടെന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, പാർട്ടി പരിപാടി, പാർട്ടി ഭരണഘടന അതിലൊന്നും പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ ഇത് കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. പക്ഷേ, ഇഎംഎസിന്റേയും എകെജിയുടേയും കാലത്തായിരുന്നുവെങ്കിൽ എന്തായിരുന്നു സ്ഥിതി. അവർ എന്നേ റിട്ടയർ ചെയ്തുപോകോണ്ടി വന്നേനെ. ‘-സുധാകരൻ പറഞ്ഞു.

‘പിണറായി സഖാവിന് 75 കഴിഞ്ഞാൽ മുഖ്യമന്ത്രിയാകാൻ വേറെ ആളുവേണ്ടെത് കൊണ്ട് അദ്ദേഹത്തിന് ഇളവ് കൊടുത്തു. പാർട്ടി പരിപാടിയിൽ ഇല്ലാത്ത ഒരു ചട്ടമാണ് വിരമിക്കൽ. പറ്റിയ നേതാക്കളെ, പൊതുജനങ്ങൾ ബഹുമാനിക്കുന്നവരെ കിട്ടാനില്ലെങ്കിൽ എന്തുചെയ്യും? ഇതെല്ലാം ഗൗരവമുള്ള കാര്യമാണ്. പാർലമെന്റിലെല്ലാം തോൽക്കുമെന്ന് അറിഞ്ഞുകൊണ്ടല്ലേ പലരും നിൽക്കുന്നത്. ഇതെല്ലാം പരിശോധിക്കേണ്ട കാര്യമാണ്’- സുധാകരൻ പറഞ്ഞു.

g sudhakaran