പൊലീസ് സേനയുടെ ശോഭ കെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: മുഖ്യമന്ത്രി

പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തിലേക്ക് ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇപ്പോൾ 11.37 ശതമാനം പ്രാതിനിധ്യമുണ്ട്.

author-image
Anagha Rajeev
New Update
cm pinarayi vijayan
Listen to this article
0.75x 1x 1.5x
00:00 / 00:00

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി. നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ നിരീക്ഷിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെടൽ പരാതികളിൽ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ലഭിച്ച പരാതികളും പണം തിരിച്ചു ലഭിച്ച അനുഭവമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 15 ശതമാനത്തിലേക്ക് ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇപ്പോൾ 11.37 ശതമാനം പ്രാതിനിധ്യമുണ്ട്. കുറ്റകൃത്യങ്ങളും പൊലീസും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. പൊലീസ് അതിൽ ശക്തമായ നടപടി സ്വീകരിക്കുന്നു. അതിനെ പരാജയപ്പെടുത്താൻ ക്രിമിനലുകളും ശ്രമിക്കുന്നുണ്ട്. അതിൽ പൊലീസ് ആത്യന്തികമായി പരാജയപ്പെട്ടു പോവുകയല്ല. ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

cheif minister pinarayi vijayan kerala police