ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തം കൂടരുതാത്തതെന്നുമുള്ള ജാഗ്രത പോലീസുകാര്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും ഏതെന്ന ബോധ്യം പൊലീസുകാരില്‍ വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പോലീസുകാരുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.തൃശൂര്‍ രാമവര്‍മപുരത്തെ പൊലീസ് പരേഡിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിനു പോയ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെന്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നില്‍ പങ്കെടുക്കാന്‍ ഡിവൈഎസ്പി എം ജി സാബുവും മൂന്നു പോലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്‌ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയില്‍ ഒളിക്കുകയായിരുന്നു. അടുത്തമാസം സര്‍വീസില്‍നിന്ന് വിരമിക്കുന്നതിന്റെ ഭാഗമായാണ് ഡി വൈ എസ് പിക്ക് കുപ്രസിദ്ധ ഗുണ്ട വിരുന്നൊരുക്കിയതെന്നാണ് അറിയുന്നത്.