പിണറായി ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രു;  വത്സൻ തില്ലങ്കേരി

കണ്ണൂരിലും മലബാറിലും നടന്ന എല്ലാ ആർഎസ്എസ്-സിപിഎം സംഘർഷങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ നിലപാട് മാറിയിട്ടുണ്ട്.

author-image
Anagha Rajeev
New Update
valsan thilenkeri

പിണറായി വിജയൻ ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണെന്ന് ഹിന്ദു ഐക്യവേദി വർക്കിംഗ് പ്രസിഡന്റും ആർഎസ്എസ് നേതാവുമായ വത്സൻ തില്ലങ്കേരി. ആർഎസ്എസ് കൂടിക്കാഴ്ച പിണറായിക്ക് വേണ്ടിയെന്ന് പറയുന്നവർക്ക് പിണറായി വിജയനെ അറിയില്ല. സിപിഎമ്മിനെയും അറിയില്ല, പ്രസ്ഥാനത്തെയും അറിയില്ലെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

കണ്ണൂരിലും മലബാറിലും നടന്ന എല്ലാ ആർഎസ്എസ്-സിപിഎം സംഘർഷങ്ങളുടെയും നെടുനായകത്വം വഹിച്ചയാളാണ് പിണറായി വിജയൻ. എന്നാൽ മുഖ്യമന്ത്രിയായ ശേഷം പിണറായിയുടെ നിലപാട് മാറിയിട്ടുണ്ട്. കണ്ണൂരിൽ ആർഎസ്എസ്-സിപിഎം സംഘർഷം കുറഞ്ഞത് പിണറായി സർക്കാർ വന്നതിന് ശേഷമാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

പിവി  അൻവർ പറയുന്നത് മലപ്പുറത്ത് ഒരു പ്രത്യേക വിഭാഗം ഭൂരിപക്ഷമാണെന്നാണ്. ഈ കണക്കുകൾ തെറ്റാണ്. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്. തൃശൂർപൂരം കലക്കിയത് താനല്ല. താൻ പൂരം കണ്ടത് സിപിഐ സ്ഥാനാർത്ഥിയ്‌ക്കൊപ്പമാണ്. അന്ന് പ്രശ്‌നം പരിഹരിക്കാതെ സിപിഐ സ്ഥാനാർത്ഥി മാറി നിൽക്കുകയായിരുന്നെന്നും വത്സൻ തില്ലങ്കേരി ആരോപിച്ചു

pinarayi vijayan