ഈ വേര്‍പാട് അതീവ ദുഃഖകരം; യെച്ചൂരിയുടെ വേർപാടിൽ പിണറായി

ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമായ വാര്‍ത്തയാണ്. സഖാവ് സീതാറാം വിദ്യാര്‍ഥി ജീവിതത്തിലൂടെ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണ്. ആ കാലംതൊട്ട് രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു.

author-image
Vishnupriya
New Update
ag
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. ഇന്ത്യ കണ്ട പ്രമുഖ ധിഷണാശാലികളില്‍ ഉന്നതനിരയിലാണ് സീതാറാമിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും അങ്ങേയറ്റം ആദരവോടെ, സ്‌നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമായ വാര്‍ത്തയാണ്. സഖാവ് സീതാറാം വിദ്യാര്‍ഥി ജീവിതത്തിലൂടെ തന്റെ പൊതുപ്രവര്‍ത്തനം ആരംഭിച്ചതാണ്. ആ കാലംതൊട്ട് രാജ്യം ശ്രദ്ധിക്കുന്ന പൊതുപ്രവര്‍ത്തകനായി അദ്ദേഹം മാറിയിരുന്നു. ഇന്ത്യ കണ്ട പ്രമുഖ ധിഷ്ണാശാലികളില്‍ ഉന്നതനിരയില്‍ തന്നെയാണ് സീതാറാമിന്റെ സ്ഥാനം എക്കാലവും. എല്ലാ മേഖലയിലും നല്ല ബന്ധം പുലര്‍ത്തിപ്പോന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം, പിണറായി വിജയന്‍ പറഞ്ഞു.

അങ്ങേയറ്റം ആദരവോടെ, ശക്തരായ കമ്മ്യൂണിസ്റ്റ് എതിരാളികള്‍ക്ക് പോലും  സ്‌നേഹത്തോടെ സമീപിക്കാന്‍ കഴിഞ്ഞ നേതാവ് കൂടിയായിരുന്നു സീതാറാം യെച്ചൂരി. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ് ഈ വേര്‍പാട്. പെട്ടെന്ന് നികത്താവുന്ന ഒന്നല്ല അദ്ദേഹത്തിന്‍റെ വേർപാടെന്നും അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

cm pinarayi vijayan seetharam yechoori