പിണറായി വിജയൻ എൺപതിലേക്ക്...

2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ടാം പിണറായി സർക്കാർ ഉടലെടുത്തു. ഇന്ന് സർക്കാർ 3 കൊല്ലം പിന്നിടുമ്പോഴും തലപ്പത്ത് പഴയ ആ സമരവീര്യം ഒട്ടും ചോർന്നു പോകാതെ അദ്ദേഹം ചുവടുറപ്പിച്ചു നിൽക്കുന്നു.

author-image
Vishnupriya
New Update
cm

പിണറായി വിജയൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂരിലെ പിണറായിയിൽ  ജനിച്ച വിജയൻ എന്ന പിണറായി വിജയൻ 79 വയസ്സ് പിന്നിടുമ്പോൾ കേരളത്തിലെ നിലവിലെ രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ അമരക്കാരനായി ഭരണം തുടരുന്നു. തലശ്ശേരി ഗവൺമെൻ്റ് ബ്രണ്ണൻ കോളേജിലെ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങളിലൂടെയാണ് പിണറായി വിജയൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 1964-ൽ  കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽ ചേർന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ വിവിധ ഒളിത്താവളങ്ങളിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചപ്പോൾ  പിണറായി വിജയൻ ഒന്നരവർഷത്തോളം ജയിലിൽ തുടരേണ്ടിവന്നു. പിണറായിയുടെ 25-ആം വയസ്സിൽ, 1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയൻ കുത്തുപറമ്പിൽ നിന്ന് മത്സരിച്ച് വിജയിച്ചു.അദ്ദേഹത്തിൻറെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമെന്ന റെക്കോർഡ് ഇപ്പോഴും തകർക്കപ്പെട്ടിട്ടില്ല. 1970, 1977, 1991 വർഷങ്ങളിൽ കുത്തുപറമ്പിൽ നിന്നും 1996 ൽ പയ്യന്നൂരിൽ നിന്നും 2016 ൽ ധർമ്മടത്തു നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ജയിൽവാസത്തിൽ നിന്ന് മോചിതനായ ശേഷം, പിണറായി വിജയൻ കേരള നിയമസഭയിലെത്തി, മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരനെതിരെ പോലീസ് കസ്റ്റഡിയിലിരിക്കുമ്പോൾ ധരിച്ച രക്തം പുരണ്ട ഷർട്ട് ഉയർത്തിപ്പിടിച്ച് വികാരനിർഭരമായ പ്രസംഗം നടത്തിയ ആ ചെറുപ്പക്കാരനെ കേരള രാഷ്ട്രീയത്തിൽ ആർക്കും മറക്കാൻ കഴിയില്ല. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി. 19 അംഗ മന്ത്രിസഭയുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി മന്ത്രിസഭ 2016 മെയ് 25 ന് സ്ഥാനമേറ്റു. തുടർന്ന് 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ടാം പിണറായി സർക്കാർ ഉടലെടുത്തു. ഇന്ന് സർക്കാർ 3 കൊല്ലം പിന്നിടുമ്പോഴും തലപ്പത്ത് പഴയ ആ സമരവീര്യം ഒട്ടും ചോർന്നു പോകാതെ അദ്ദേഹം ചുവടുറപ്പിച്ചു നിൽക്കുന്നു.

pinarayi vijajan