വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് ആറു ലക്ഷം ധനസഹായവുമായി സംസ്ഥാന സർക്കാർ

വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നൽകും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

author-image
Anagha Rajeev
New Update
piana
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ ആറുലക്ഷംരൂപ ധനസഹായം നൽകും. കാണാതയവരുടെ ആശ്രിതർക്കും സഹായം നൽകുമെന്ന്, മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അംഗവൈകല്യം സംഭവിച്ചവർക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടിവരുന്ന കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നൽകും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്കും ഇത് ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സൗജന്യ താമസമൊരുക്കുകയാണ് സർക്കാർ ലക്ഷ്യം. സർക്കാർ ഉടമസ്ഥതയിലും പൊതു ഉടമസ്ഥതയിലും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന വീടുകൾക്കും ഇത്തരത്തിൽ വാടക നൽകേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

 

cheif minister pinarayi vijayan