കേരളാ ക്യാപ്റ്റന് ഇന്ന് 79 ാം പിറന്നാൾ

1964 ൽ കെഎസ്‌എഫ് സംസ്‌ഥാന കമ്മിറ്റിയംഗം. വിദ്യാർഥി രാഷ്‌ട്രീയത്തിൽ നിന്ന് യുവജന പ്രസ്‌ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസ്എഫ് സംസ്‌ഥാന പ്രസിഡന്റായി.

author-image
Anagha Rajeev
Updated On
New Update
pinarayi
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം ∙ കേരളാ ക്യാപ്റ്റൻ പിണറായി വിജയന് ഇന്ന് 79–ാം പിറന്നാൾ. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളുണ്ടാകില്ല. രാവിലെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ട് എട്ടു വർഷം പൂർത്തിയാവുകയാണ്.

1945 മേയ് 24ന് കണ്ണൂരിലെ പിണറായിൽ മുണ്ടയിൽ കോരന്റെയും കല്യാണിയുടെയും മകനായി ‍ജനനം. ശാരദാ വിലാസം എൽപി സ്കൂളിലും പെരളശ്ശേരി ഗവ. ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ബ്രണ്ണൻ കോളജിൽ ബി എ ഇക്കണോമിക്‌സിനു പഠിക്കുമ്പോൾ കേരള സ്‌റ്റുഡൻസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.

1964 ൽ കെഎസ്‌എഫ് സംസ്‌ഥാന കമ്മിറ്റിയംഗം. വിദ്യാർഥി രാഷ്‌ട്രീയത്തിൽ നിന്ന് യുവജന പ്രസ്‌ഥാനത്തിലെത്തിയ അദ്ദേഹം പിന്നീട് കെഎസ്എഫ് സംസ്‌ഥാന പ്രസിഡന്റായി. 1967 ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയായും, 1968ൽ പാർട്ടി ജില്ലാ കമ്മിറ്റിയംഗമായും, 1972 ൽ ജില്ലാ സെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്‌ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 

ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് മന്ത്രിപദം ഉപേക്ഷിച്ച് 1998 സെപ്‌റ്റംബർ 25ന് പാർട്ടി സെക്രട്ടറിയായി. അതിനുശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്‌റ്റേറ്റ് കോൺഫറൻസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നു പൊളിറ്റ് ബ്യൂറോ അംഗമായി. 2016ലാണ് ആദ്യ പിണറായി സർക്കാർ അധികാരമേൽക്കുന്നത്.

 

cheif minister pinaray vijayan