പി.ജി നഴ്സിങ്: അപാകതകൾ പരിഹരിക്കാൻ അവസരം

ഓൺലൈൻ പരീക്ഷയുടെ താത്ക്കാലിക സ്കോറും വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികൾ 4 ന് വൈകിട്ട് 5 നകം ceekinfo.cee@kerala.gov.in ൽ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

author-image
Prana
New Update
medical
Listen to this article
0.75x 1x 1.5x
00:00 / 00:00

 2024-25 അധ്യയന വർഷത്തെ ബിരുദാനന്തര ബിരുദ നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ അഭിമുഖീകരിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും അവസരം. സെപ്റ്റംബർ 7 ന് വൈകിട്ട് 4 വരെ ഇതിനവസരം ഉണ്ട്. അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും രേഖകളും www.cee.kerala.gov.in വഴി അപ്‌ലോഡ്‌ ചെയ്യാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഓൺലൈൻ പരീക്ഷയുടെ താത്ക്കാലിക സ്കോറും വെബ്സൈറ്റിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികൾ 4 ന് വൈകിട്ട് 5 നകം ceekinfo.cee@kerala.gov.in ൽ അറിയിക്കണം. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Nursing Studies nursing student