തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎം നേതാവുമായ പി ശശിക്കെതിരെ വിജിലൻസ് കോടതിയിൽ ഹർജി. പി വി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
നെയ്യാറ്റിൻകര പി നാഗരാജനാണ് ഹർജിക്കാരൻ. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് പി ശശിക്കു പുറമെ, എഡിജിപി എം ആർ അജിത് കുമാറിനെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജിയിൽ ഒക്ടോബർ ഒന്നിന് വിശദീകരണം നൽകണമെന്ന് സർക്കാരിന് വിജിലൻസ് കോടതി നിർദേശം നൽകി.പി ശശി സ്വർണക്കള്ളക്കടത്തു സംഘങ്ങളിൽനിന്നു പങ്ക് കൈപ്പറ്റിയതായി സംശയിക്കുന്നു എന്നാണ് പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞത്.