വില്ലന്‍ രാസമാലിന്യം തന്നെ: പെരിയാറിലെ മല്‍സ്യകുരിതിയില്‍ റിപ്പോര്‍ട്ട്

പാതാളം ബണ്ട് തുറന്നതിന് പിന്നാലെ വെള്ളത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ താഴേക്ക് ഒഴുകുകയും ഇതുമൂലം വെള്ളത്തിലെ ഓക്സിജന്‍ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് കാരണമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട്.

author-image
Prana
New Update
periyar

PERIYAR ISSUE

Listen to this article
0.75x 1x 1.5x
00:00 / 00:00

പെരിയാറില്‍ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നില്‍ രാസവസ്തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോര്‍ട്. അമോണിയയുടെയും സള്‍ഫൈഡിന്റെയും അളവ് വലിയ തോതില്‍ പെട്ടെന്ന് കൂടിയതാണ് മല്‍സ്യക്കുരുതിക്ക് കാരണമായതെന്നാണ് കണ്ടെത്തല്‍.ഇതേക്കുറിച്ചു അന്വേഷിച്ച കേരള മല്‍സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല (കുഫോസ്) സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് രാസമാലിന്യങ്ങള്‍ ഒഴുകിയതാവാം ദുരന്തത്തിന് കാരണമെന്നാണ് സൂചനകള്‍. PERIYAR ISSUE 
അതേസമയം, പാതാളം ബണ്ട് തുറന്നതിന് പിന്നാലെ വെള്ളത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ താഴേക്ക് ഒഴുകുകയും ഇതുമൂലം വെള്ളത്തിലെ ഓക്സിജന്‍ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് മല്‍സ്യക്കുരുതിക്ക് കാരണമായതെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിലപാട്.

PERIYAR ISSUE