'മനുഷ്യരുടെ പാർട്ടിയാണ്', മരണവീട്ടിൽ പോകുന്നവരെ വിലക്കില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ

മരിച്ച വീട്ടിൽ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചർച്ചയാക്കുന്നത്. ഒറ്റപ്പെട്ട വിഷയത്തെ പർവതീകരിച്ച് കാണിച്ച് സ്ഫോടനത്തെ സി.പി.എം നേതാക്കൾ അംഗീകരിക്കുന്നുവെന്ന് വരുത്തിതീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും പി. ജയരാജൻ ചോദിച്ചു.

author-image
Greeshma Rakesh
New Update
p-jayarajan

p jayarajan

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കണ്ണൂർ: കുടുംബാംഗങ്ങളുമായുള്ള സൗഹൃദത്തിൻറെ അടിസ്ഥാനത്തിൽ ആരെങ്കിലും നടത്തിയ സന്ദർശനത്തെ തെറ്റാണെന്ന് പറയേണ്ട കാര്യമില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ.പാനൂർ സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട് സി.പി.എം നേതാക്കൾ   സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ്  അദ്ദേഹത്തിന്റെ പ്രതികരണം.മനുഷ്യരുടെ പാർട്ടിയാണെന്നും കുടുംബബന്ധമോ സുഹൃത്ത് ബന്ധമോ അടിസ്ഥാനമാക്കി മരണവീട്ടിൽ പോകുന്നവരെ പാർട്ടി വിലക്കില്ലെന്നും  പി. ജയരാജൻ വ്യക്തമാക്കി. 

നിർഭാഗ്യകരമായ സംഭവമാണ് പാനൂരിൽ നടന്നത്. പാർട്ടിക്ക് അതുമായി ബന്ധമില്ല. സ്ഫോടനത്തിൽ മരിച്ചയാളുടെ പ്രവർത്തിയെ പാർട്ടി തള്ളിപറഞ്ഞിട്ടുണ്ട്. അതിനാൽ പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട ആരും മരണവീട്ടിൽ പോയിട്ടില്ലെന്നും ജയരാജൻ വിശദീകരിച്ചു. മരിച്ച വീട്ടിൽ ആരെങ്കിലും പോകുന്നത് എന്തിനാണ് ഇങ്ങനെ ചർച്ചയാക്കുന്നത്. ഒറ്റപ്പെട്ട വിഷയത്തെ പർവതീകരിച്ച് കാണിച്ച് സ്ഫോടനത്തെ സി.പി.എം നേതാക്കൾ അംഗീകരിക്കുന്നുവെന്ന് വരുത്തിതീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നും പി. ജയരാജൻ ചോദിച്ചു.


 പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മറ്റി അംഗം എ. അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂടാതെ, സ്ഥലം എം.എൽ.എ കെ.പി. മോഹനനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു.ഷറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സി.പി.എം നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ്, പ്രമുഖ പ്രാദേശിക നേതാക്കൾ ​ഷെറിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. 

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ ഉഗ്ര സ്ഫോടനമുണ്ടായത്.തുടർന്ന് സ്ഫോടനത്തിൽ സി.പി.എം അനുഭാവിയായ ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരുക്കേറ്റിരുന്നു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണ് സ്ഫോടനത്തിൽ പരുക്കേറ്റത്. ഇവരിൽ വിനീഷിപ്പോഴും അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണു പരുക്കേറ്റത്.

സംഭവത്തിൽ സി.പി.എമ്മിന്റെ പ്രാദേശിക പ്രവർത്തകരായ നാലു പേർ അറസ്റ്റിലായിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.



cpm p jayarajan kannur news panoor bomb blast