പെന്‍ഷന്‍ തട്ടിപ്പ്: അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ്

സ്വതന്ത്ര അംഗത്തെ ചെയര്‍പേഴ്‌സണ്‍ ആക്കിയാണ് നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്21, എല്‍ഡിഎഫ്22, ബിജെപി8, സ്വതന്ത്ര1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില

author-image
Prana
New Update
pension
Listen to this article
0.75x 1x 1.5x
00:00 / 00:00

പെന്‍ഷന്‍ തട്ടിപ്പ് കേസ് വിവാദത്തിനിടെ കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ്. അവിശ്വാസ പ്രമേയത്തിന് ബിജെപി അംഗങ്ങളുടെ പിന്തുണയും എല്‍ഡിഎഫ് തേടി. പെന്‍ഷന്‍ തട്ടിപ്പിനെതിരെ ഇന്നലെ സമരം ചെയ്ത ബിജെപിക്ക് അവരുടെ ആത്മാര്‍ത്ഥത തെളിയിക്കാനുള്ള അവസരമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാര്‍ പറഞ്ഞു.

സ്വതന്ത്ര അംഗത്തെ ചെയര്‍പേഴ്‌സണ്‍ ആക്കിയാണ് നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്21, എല്‍ഡിഎഫ്22, ബിജെപി8, സ്വതന്ത്ര1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. അവിശ്വാസ പ്രമേയം പാസായാല്‍ എല്‍ഡിഎഫിന് സ്വാഭാവികമായും ഭരിക്കാനുള്ള അവസരം ഉണ്ടാകും എന്നും കെ അനില്‍കുമാര്‍ പറഞ്ഞു.

pension