മുഖ്യമന്ത്രി പിണറായി വിജയൻ ലാവ്‌ലിൻ കേസിൽ ഡിസംബറിന് മുൻപ് അറസ്റ്റിലാകുമെന്ന് പിസി ജോർജ്ജ്. നവംബർ അവസാനം വരെ കേസിൽ പിണറായിയെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. ഡിസംബറിന് മുൻപ് പിണറായി അറസ്റ്റിലാകുമെന്നും ജയിലിൽ പോകുമെന്നും പിസി ജോർജ്ജ് പറഞ്ഞു.
ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നത് കോടതിയാണ്. അഭിഭാഷകരെ സർക്കാർ മാറ്റിമാറ്റി വെയ്ക്കുകയാണ്. ഇതുവരെ 42 കോടിയാണ് കേരള സർക്കാർ കേസിനായി ചെലവഴിച്ചത്. ഇത് വലിയ തെറ്റാണെന്നും പിസി ജോർജ്ജ് പറഞ്ഞു. പിവി അൻവറിനെതിരെയും പിസി ജോർജ്ജ് വിമർശനം ഉന്നയിച്ചു.
മുഖ്യമന്ത്രിയും പിവി അൻവറും കാട്ടുകള്ളന്മാരാണെന്ന് ആരോപിച്ച പിസി ജോർജ്ജ് അൻവറിന്റെ ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. അൻവറിന്റെ ആരോപണങ്ങളെല്ലാം ശരിയാണ്. മുഖ്യമന്ത്രി രാജിവയ്ക്കണം. അൻവർ ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്നതാണെന്നും പിസി കൂട്ടിച്ചേർത്തു.