അണക്കര ∙ കുമളി ഏഴാം മൈലിൽ ബൈക്കിനു തീപിടിച്ച് പൊള്ളലേറ്റ യാത്രക്കാരന് ദാരുണാന്ത്യം . ചക്കുപള്ളം മേനോൻമേട് കളങ്ങരയിൽ ഏബ്രഹാം (തങ്കച്ചൻ-50) ആണു മരിച്ചത്. മോണ്ട് ഫോർട്ട് സ്കൂൾ ജീവനക്കാരനാണ് തങ്കച്ചൻ . രാവിലെ ആറു മണിയോട് കൂടി വീട്ടിൽ നിന്നും സ്കൂളിലേക്ക് പോകുന്നവഴി ഏഴാംമൈൽ വരിക്കമാക്കൽ പടിക്കൽ വെച്ചാണ് അപകടം ഉണ്ടായത് .
അതേസമയം ഇതുവഴി വന്ന ഓട്ടോ ഡ്രൈവറാണ് റോഡരികിൽ പൂർണമായും കത്തിനശിച്ച നിലയിൽ ബൈക്ക് കണ്ടത്. തുടർന്നുള്ള തിരച്ചിലിൽ സമീപത്തെ പാടത്ത് ഒരാൾ കിടക്കുന്നതും കണ്ടു. നാട്ടുകാർ എത്തിയപ്പോഴേക്കും തങ്കച്ചന്റെ മരണം സംഭവിച്ചിരുന്നു.
സംഭവസ്ഥലത്തിനു സമീപത്തുനിന്നും പെട്രോൾ വാങ്ങി ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച 2 കുപ്പികളും ഒരു ലൈറ്ററും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തങ്കച്ചന്റെത് അസ്വഭാവിക മരണമാണോ എന്നറിയാൻ പോലീസ് കേസ് എടുത്തിട്ടുണ്ട് .ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തു എത്തി . തങ്കച്ചന്റെ സംസ്കാരം ഇന്നു 10നു കുങ്കിരിപ്പെട്ടി സെന്റ് തോമസ് കത്തീഡ്രലിൽ വെച്ച നടക്കും. ഭാര്യ: ഷെറിൻ. മക്കൾ: ഐറിൻ, ഐവി.