പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്:രാഹുലിന്റെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും കോടതിയിൽ മുൻകൂർ ജാമ്യം തേടിയത്.

author-image
Greeshma Rakesh
Updated On
New Update
pantheerankavu-domestic-violence-

pantheerankavu domestic violence case

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയും സഹോദരിയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.നേരത്തെ മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.രാഹുലിൻ്റെ അമ്മ ഉഷാ കുമാരി, സഹോദരി കാർത്തിക എന്നിവർക്കെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരും കോടതിയിൽ മുൻകൂർ ജാമ്യം തേടിയത്.

ചോദ്യംചെയ്യലിന് ഹാജരാകാൻ രണ്ടു തവണ അന്വേഷണ സംഘം നോട്ടീസ് നൽകിയെങ്കിലും ഇരുവരും എത്തിയിരുന്നില്ല.വിവാഹത്തട്ടിപ്പിലും സ്ത്രീധന പീഡനത്തിലും ഉറച്ചു നിൽക്കുന്നുവെന്നും സ്ത്രീധനം കുറഞ്ഞതിൽ രാഹുലിൻ്റെ അമ്മയ്ക്കും സഹോദരിക്കും അതൃപ്തിയുണ്ടായിരുന്നുവെന്നും യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. അതെസമയം സംഭവശേഷം രാജ്യംവിട്ട രാഹുലിനെ വിദേശത്തുനിന്ന് നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.നേരത്തെ കേസിൽ ഒത്തുതീർപ്പിനില്ലെന്ന് യുവതിയുടെ പിതാവ് വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു.

അതേസമയം, പന്തീരാങ്കാവ് ഗാർഹിക പീഡനം കേസിലെ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‍ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31 ലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്. രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിന് തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

കേസിൽ പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകി. കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.  പ്രതിയെ തിരികെയെത്തിക്കാനുളള ശ്രമം തുടരുകയാണ്.അന്വേഷണം ശരിയായ ദിശയിലാണ്. പക്ഷേ രാഹുലിൻ്റെ പശ്ചാത്തലം കൂടി അന്വേഷിക്കണം. യുവതിയുടെ അമ്മയെ രാഹുൽ ഫോണിൽ പലതവണ വിളിച്ചെങ്കിലും എടുത്തില്ല. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവതിയുടെ പിതാവ് കൂട്ടിച്ചേർത്തു. 

 

 

Verdict pantheerankavu domestic violence case