പന്തീരാങ്കാവ് കേസ്; ട്വിസ്റ്റുകൾക്കൊടുവിൽ  അടുത്തയാഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്

എന്നാൽ, കേസ് തന്നെ റദ്ദാക്കാനുള്ള പ്രതിഭാഗം ഹർജി ഹൈക്കോടതി ഉടൻ പരിഗണിച്ചാൽ കോടതി നിർദേശപ്രകാരമായിരിക്കും പൊലീസിൻറെ തുടർ നടപടികൾ.

author-image
Greeshma Rakesh
New Update
pan

Pantheerankavu case police will submit the the charge sheet next week

Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം അടുത്തയാഴ്ച സമർപ്പിക്കുമെന്ന് പൊലീസ്.ഫോറൻസ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചതിനു ശേഷമാകും കുറ്റപത്രം സമർപ്പിക്കുക. എന്നാൽ, കേസ് തന്നെ റദ്ദാക്കാനുള്ള പ്രതിഭാഗം ഹർജി ഹൈക്കോടതി ഉടൻ പരിഗണിച്ചാൽ കോടതി നിർദേശപ്രകാരമായിരിക്കും പൊലീസിൻറെ തുടർ നടപടികൾ. ഇതിനിടെ, മൊഴി മാറ്റിപ്പറഞ്ഞ പരാതിക്കാരി ഡൽഹിയിലേക്ക് തിരിച്ചുപോയി. പരാതിക്കാരി തന്നെ മൊഴി മാറ്റിയതോടെയാണ് കേസ് വഴിത്തിരിവിലായത്.

ഇരയായ യുവതി മൊഴിമാറ്റിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിൻറെ നീക്കമെങ്കിലും ഫോറൻസിക് പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ കൂടി ലഭിച്ച ശേഷം സമർപ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ, മൊഴി മാറ്റിയ പരാതിക്കാരിയുടെ പിന്തുണയോടെ കേസ് തന്നെ റദ്ദാക്കാൻ പ്രതിഭാഗം നൽകിയ അപേക്ഷ ഹൈക്കോടതി ഉടൻ പരിഗണിച്ചാൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും.

കോടതി നിർദേശപ്രകാരമായിരിക്കും പിന്നീടുള്ള തുടർ നടപടികൾ. കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും മൊഴികളും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. ഭർത്താവ് ഉപദ്രവിച്ചു എന്ന് പെൺകുട്ടി മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറഞ്ഞ വീഡിയോയുടെ പകർപ്പ് ഉൾപ്പെടെയുള്ളവയും മറ്റ് ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണസംഘം അറിയിച്ചു.

 

 

 

police charge sheet domestic violence Pantheerankavu case