പാനൂരിൽ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച് സിപിഎം നേതാക്കൾ

ഷെറിന്റെ മൃതദേഹം വീട്ടിൽ എത്തിക്കുന്നതിന് മുമ്പാണ് സിപിഎം നേതാക്കൾ ഷരിലിന്റെ വീട്ടിൽ എത്തിയത്.

author-image
Rajesh T L
Updated On
New Update
panoor

സ്ഫോടനം നടന്ന വീട്, ഷെറിൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട് സന്ദർശിച്ച് സി.പി.എം. നേതാക്കൾ . പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർകുമാർ പൊയിലൂർ എൽ.സി. അംഗം എ. അശോകൻ എന്നിവരാണ്‌ എത്തിയത്.ബോംബ് ഉണ്ടാക്കിയ കേസിലെ പ്രതികളുമായി പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തിന് പിന്നാലെയാണ് സിപിഎം നേതാക്കൾ ഷരിലിന്റെ വീട്ടിൽ സന്ദർശനം നടത്തിയത്. 

നിർമാണം പൂർത്തിയാകാത്ത വീടിന്റെ ടെറസിൽ വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം നടന്നത്.ബോംബ് നിർമാണത്തിനിടെയായിരുന്നു അപകടമെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു.

മൃതദേഹം വീട്ടിൽ എത്തിക്കുന്നതിന് മുമ്പാണ് സിപിഎം നേതാക്കൾ ഷെറിന്റെ വീട്ടിൽ എത്തിയത്.മരിച്ച ഷിരിലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പുത്തൂരിലെ വീട്ടിലെത്തിച്ച ശേഷം സംസ്കാരമടക്കമുള്ള ചടങ്ങുകളുണ്ടായിരുന്നു. സംഭവത്തിലെ പ്രധാനപ്രതികളായ ഷെറിനും വിനീഷും സിപിഎം പ്രവർത്തകരെ മർദിച്ചിട്ടുണ്ടെന്നും, നേരത്തെ തന്നെ ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ പറഞ്ഞത്. എന്നാൽ സംസ്കാര ചടങ്ങിലോ മൃതദേഹം ഏറ്റുവാങ്ങുന്നതിലോ പാർട്ടി എന്നനിലയിൽ ആരും പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുള്ള പറഞ്ഞത്.

bomb blast panoor cpm leaders