പാനൂർ ബോംബ് നിർമാണം; അറസ്റ്റിലായ ഷിജാൽ ഡിവൈഎഫ്ഐ ഭാരവാഹി, ബോംബ് നിർമാണ വസ്തുക്കൾ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്ന്

കല്ലിക്കണ്ടിയിൽ നിന്നാണ് ബോംബ് നിർമിക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത്.അതെസമയം സ്ഫോടക വസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നതിൽ അന്വേഷണം നടക്കുകയാണ്.

author-image
Greeshma Rakesh
New Update
panoor blast

panoor bomb blast case

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ‌ സ്ഫോടനമുണ്ടായി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.കേസിൽ അറസ്റ്റിലായ ഷിജാൽ, ഷബിൻ ലാൽ എന്നിവരാണ്  ബോംബ് നിർമാണ വസ്തുക്കൾ വാങ്ങിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.  കല്ലിക്കണ്ടിയിൽ നിന്നാണ് ബോംബ് നിർമിക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത്.അതെസമയം സ്ഫോടക വസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നതിൽ അന്വേഷണം നടക്കുകയാണ്.മാത്രമല്ല ഷിജാൽ ഡിവൈഎഫ്ഐ ഭാരവാഹിയാണ്. പ്രതിപ്പട്ടികയിലെ ഡിവൈഎഫ്ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു.



 

 

 

dyfi panoor bomb blast kannur news