സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടത് രാജ്യത്ത് മതേതര സർക്കാർ രൂപപ്പെടുന്നതിന് വേണ്ടിയാകണം: പാളയം ഇമാം

പൗരത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധ നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുന്നതിന്റെ തെളിവാണെന്നും ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും എതിരാണ് പൗരത്വ നിയമഭേദഗതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

author-image
Greeshma Rakesh
New Update
palayam-imam

palayam imam shuhaib moulavi

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തിരുവനന്തപുരം: സമ്മതിദാന അവകാശം വിനിയോഗിക്കേണ്ടതെന്ന് രാജ്യത്ത് മതേതര സർക്കാർ രൂപപ്പെടുന്നതിന് വേണ്ടിയാകണമെന്ന് പാളയം ഇമാം വി.പി സുഹൈബ് മൗലവി. പൗരത്വ നിയമഭേദഗതി മുസ്ലിം വിരുദ്ധ നടപടികളുമായി ഭരണകൂടം മുന്നോട്ടുപോകുന്നതിന്റെ തെളിവാണെന്നും പാളയം ഇമാം പറഞ്ഞു.മാത്രമല്ല ഭരണഘടന മുന്നോട്ടുവെക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും എതിരാണ് പൗരത്വ നിയമഭേദഗതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരുന്നാൾ ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടികാട്ടിയത്.കേരള സ്റ്റോറിയിൽ പൂർണ്ണമായും വസ്തുതാ വിരുദ്ധമായ കാര്യമാണ്  ഉള്ളതെന്നും ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ വ്യക്തമാക്കുന്നുവെന്നും കല ഭിന്നിപ്പിക്കുന്നതാകരുതെന്നും ഇമാം ഓർമിപ്പിച്ചു.

അതെസമയം നിരവധി പേർ മരിച്ചു വീണിട്ടും പലസ്തീൻ ജനത പോരാടികൊണ്ടിരിക്കുന്നുവെന്നും പലസ്തീൻ ചരിത്രത്തിലും വർത്തമാനത്തിലും മാതൃകയാണെന്നും പലസ്തീനിന്റെ കൂടെ നിൽക്കുകയെന്നാൽ മനുഷ്യത്വത്തിന്റെ കൂടെ നിൽക്കുക എന്നതാണെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു.മാത്രമല്ല ഇസ്രായേലിന്റെ ഒപ്പം നിൽക്കുകയെന്നാൽ പൈശാചികമാണെന്നും ഇമാം കുറ്റപ്പെടുത്തി.ഇസ്രയേൽ ഉൽപ്പന്നങ്ങളെ പരമാവധി ബഹിഷ്‌കരിക്കണമെന്നും പലസ്തീൻ ജനതയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന കാര്യമിതാണെന്നും അദ്ദേഹം പറഞ്ഞു.



the kerala story Citizenship Amendment Act eid al fitr 2024 palayam imam