''കെ.മുരളീധരന്റേത് മാന്യമായ തോൽവിയല്ല,അതിൽ വേദനയുണ്ട്''; ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്ന് പദ്മജ

ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോൾ അറിഞ്ഞത്.തെറ്റിദ്ധാരണ ആയിരുന്നു കൂടുതൽ.കോൺഗ്രസ്‌ പറഞ്ഞു ഭയപ്പെടുത്തിയതാണ്.വർഗീയത പറയുന്നത് കോൺഗ്രസ്‌ ആണ്.കേരളത്തിൽ ഇനിയും താമര വിരിയുമെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.

author-image
Greeshma Rakesh
Updated On
New Update
padmaja-venugopal

padmaja venugopal

Listen to this article
0.75x 1x 1.5x
00:00 / 00:00

 

തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിലെ കെ. മുരളീധരൻറേത് മാന്യമായ തോൽവി അല്ലെന്നും അതിൽ വേദനയുണ്ടെന്നും പദ്മജ വേണുഗോപാൽ.കെ.മുരളീധരനുമായി സംസാരിച്ചിട്ടില്ല.നല്ല ബുദ്ധിയും വിവരവും ഉള്ള ആളാണ് മുരളിധരൻ.രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹത്തിന്  ഒരു കുറവും ഇല്ലെന്നും പദ്മജ വ്യക്തമാക്കി.

തൃശ്ശൂരിൽ ആരാണ് അദ്ദേഹത്തെ കുഴിയിൽ ചാടിച്ചത് എന്ന് അദ്ദേഹം പറയണം.അത് ആരാണെന്നു ഡിസിസി ഓഫിസിൻറെ  മതിൽ എഴുതി വെച്ചിട്ടുണ്ട്.തന്നെ പരാജയപ്പെടുത്തിയവർ തന്നെ ആണ് സഹോദരൻ മുരളിയേയും തോല്പിച്ചതെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.

അതെസമയം ബിജെപിയിൽ ചേരാനുള്ള തന്റെ തീരുമാനം തെറ്റിയില്ലെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.ബിജെപിയെക്കുറിച്ച് കേട്ടതല്ല വന്നപ്പോൾ അറിഞ്ഞത്.തെറ്റിദ്ധാരണ ആയിരുന്നു കൂടുതൽ.കോൺഗ്രസ്‌ പറഞ്ഞു ഭയപ്പെടുത്തിയതാണ്.വർഗീയത പറയുന്നത് കോൺഗ്രസ്‌ ആണ്.കേരളത്തിൽ ഇനിയും താമര വിരിയുമെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.

തൃശ്ശൂരിലെ വീട്ടിൽ നിന്നും പൊട്ടിക്കരഞ്ഞാണ് ഇറങ്ങിപ്പോയത്.കെ.മുരളീധരന്  മുന്നറിയിപ്പ് നൽകിയിരുന്നു.തൃശ്ശൂരിൽ രാഷ്ട്രീയം പഠിച്ചാൽ എവിടെയും പ്രവർത്തിക്കാം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്.തൃശ്ശൂരിലെ ജനങ്ങൾ ബുദ്ധി ഇല്ലാത്തവർ അല്ല.തൃശൂരിലെ കോൺഗ്രസിലെ എല്ലാവരും മോശം ആളുകൾ അല്ല.നല്ല ആളുകളുടെ കൈയ്യിൽ അധികാരം ഇല്ല.കോൺഗ്രസിൽ അധികാരം കൊക്കാസിൻറെ  കൈയ്യിലാമെന്നും അവർ ആരോപിച്ചു.

 

BJP thrissur udf k muraleedharan padmaja venugopal loksabha election 2024 result