പി. ജെ. മാനുവലിനെ വിട്ടയക്കണം; പ്രതിഷേധവുമായി സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം

ഒന്നര ലക്ഷം രൂപ കിട്ടാക്കടത്തിന്റെ പേരില്‍ സിപിഎം നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബണ്‍ ബാങ്കും പോലീസും ഇരുമ്പനത്തെ ദലിത് കുടുംബത്തെ ജപ്തി ചെയ്ത് കുടിയിറക്കിയതിനെതിരെ പ്രതിഷേധം.

author-image
Rajesh T L
New Update
fdg

ഒന്നര ലക്ഷം രൂപ കിട്ടാക്കടത്തിന്റെ പേരില്‍ സിപിഎം നിയന്ത്രണത്തിലുള്ള തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബണ്‍ ബാങ്കും പോലീസും ഇരുമ്പനത്തെ ദലിത് കുടുംബത്തെ ജപ്തി ചെയ്ത് കുടിയിറക്കിയതിനെതിരെ പ്രതിഷേധം.

ജപ്തി ചെയ്യപ്പെട്ട കുടുബത്തിന്റെ കിടപ്പാടം തിരിച്ചു പിടിച്ചതിന്റെ  പേരില്‍ പൊതു മുതല്‍ നശിപ്പിച്ചു എന്ന വകുപ്പ് ചേര്‍ത്ത് ദലിതനായ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തത്തിലും മാനുവലിനെ അതെ കേസില്‍ ജയിലിലടച്ചതിനുമെതിരെയാണ് പ്രതിഷേധം. വെള്ളിയാഴ്ച കാക്കനാട് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

തൃപ്പൂണിത്തറ സെന്റ് മേരീസ് ഫോറോനാ പള്ളി ബസ്സ് സ്റ്റോപ്പില്‍ നിന്നും പീപ്പിള്‍സ് അര്‍ബന്‍ ബാങ്കിലേക്ക് ജനകീയ മാര്‍ച്ച് 2024 ഒക്ടോബര്‍ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അഡ്വ പി എ പൗരന്‍ ഉദ്ഘാടനം ചെയ്യും. അന്യായമായി  അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച പി ജെ മാനുവലിനെ നിരൂപാധികം വിട്ടയക്കുക എന്നതും  പ്രതിഷേധത്തില്‍  ഉന്നയിക്കും.

protest