അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണത്തിന് നിർദേശം

ചട്ടങ്ങളിലെ നിബന്ധനകൾക്ക് വിരുദ്ധമായി വാടകയ്ക്കെടുത്ത വീടുകളിൽ ആവശ്യമായ കളിസ്ഥലം ഉറപ്പുവരുത്താതെ സ്‌കൂളുകൾ നടത്തി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 

author-image
Prana
New Update
as

വിദ്യാഭ്യാസ ചട്ടങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്ന അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ സ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.ചട്ടങ്ങളിലെ നിബന്ധനകൾക്ക് വിരുദ്ധമായി വാടകയ്ക്കെടുത്ത വീടുകളിൽ ആവശ്യമായ കളിസ്ഥലം ഉറപ്പുവരുത്താതെ സ്‌കൂളുകൾ നടത്തി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  കെട്ടിടങ്ങളുടെ ഫിറ്റ്നെസ് ഉറപ്പുവരുത്താത്തതും യോഗ്യത ഇല്ലാത്ത അധ്യാപകരെ നിയമിക്കുന്നതും  അമിത ഫീസ് വാങ്ങുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. സർക്കാർ നിശ്ചയിക്കുന്ന സമയപരിധിക്കതീതമായി അഡ്മിഷനും പരീക്ഷകളും  നടത്തുന്നുണ്ട്.  ഇതൊക്കെ കണ്ടെത്തുന്നതിലേക്ക്  സമഗ്രമായ അന്വേഷണം നടത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മട്ടാഞ്ചേരിയിലും തൃശൂരിലും ഉണ്ടായ സംഭവങ്ങളിൽ അന്വേഷണം നടത്തിയതായും മന്ത്രി അറിയിച്ചു.

educational institutions