തിരുവനന്തപുരം ജില്ലയിൽ ഡിജിറ്റൽ സർവെക്കായി ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുത്തിരുന്ന വെയിലൂർ, ഒറ്റൂർ, കാഞ്ഞിരംകുളം വില്ലേജുകളുടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കി സർവെ അതിരടയാള നിയമപ്രകാരം സെക്ഷൻ 9 (2) പ്രസിദ്ധീകരിച്ചിട്ടുള്ളതും, എ.എൽ.സി ജോലികൾ പൂർത്തീകരിച്ച് സർവെ അതിരടയാള നിയമത്തിലെ സെക്ഷൻ (13) പ്രസിദ്ധീകരിച്ച് റവന്യൂ ഭരണത്തിന് കൈമാറുന്നത്തിനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലുമാണ്.
ഈ വില്ലേജുകളിലെ ഭൂവുടമകൾക്ക് ഇനിയും വസ്തു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ, ഡിജിറ്റൽ സർവെ റെക്കോർഡുകൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരം ജില്ലയിലെ സർവെ വകുപ്പ് അതത് വില്ലേജ് ഓഫീസുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ അഞ്ച് വരെ പൊതുജനങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സർവെയും ഭൂരേഖയും വകുപ്പ് ദക്ഷിണമേഖലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.