കൃഷിവകുപ്പിലെ ഓൺലൈൻ സേവനങ്ങൾ കർഷക സൗഹൃദമാകണം : ജയശ്ചന്ദ്രൻ കല്ലിംഗൽ

കൃഷിവകുപ്പിലെ ഓൺലൈൻ സേവനങ്ങൾ കർഷക സൗഹൃദമാകണമെന്ന് ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ എറണാകുളം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

author-image
Shyam Kopparambil
New Update
asdasd

 


തൃക്കാക്കര: കൃഷിവകുപ്പിലെ ഓൺലൈൻ സേവനങ്ങൾ കർഷക സൗഹൃദമാകണമെന്ന് ജോയിൻ്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ എറണാകുളം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് പി.എസ്സ്.സലിമോൻ അദ്ധ്യക്ഷത വഹിച്ചു.
സംഘടനാ റിപ്പോർട്ട് കെ എ റ്റി എസ് എ സംസ്ഥാന ജനറൽ സെക്രട്ടറി സി.അനീഷ് കുമാർ അവതരിപ്പിച്ചു.ജോയിൻ്റ് കൗൺസിൽ സെക്രട്ടറിയേറ്റംഗം ബിന്ദു രാജൻ, ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന, കെ എ റ്റി എസ് എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.എ.നിയാസ്, ജോയിൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി എ അനീഷ്, പി എ രാജീവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ആർ.ജി ബി, കെ.വി.ഉദയൻ ജോയിൻ്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ കെ ശ്രീജേഷ്, എസ് സീന, ലൈലാബി.എം.വി. എന്നിവർ സംസാരിച്ചു.കൺവൻഷന് കെ എ റ്റി എസ് എ ജില്ലാ സെക്രട്ടറി ഇ.പി.സാജു സ്വാഗതവും, ട്രഷറർ ലൈലാബി എം വി  തുടങ്ങിയവർ പ്രസംഗിച്ചു.

CPI cpimkerala kakkanad kakkanad news