രേഖകളില്ലാതെ ട്രെയിനില്‍ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പുനലൂര്‍ റെയില്‍വേ പോലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെ (52) കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ, കൊല്ലം ചെങ്കോട്ട പാതവഴി മധുരയില്‍ നിന്നും ഗുരുവായൂരിലേക്ക് വന്ന തീവണ്ടിയില്‍ നിന്നാണ് പണം കണ്ടെടുത്തത്. 500 രൂപയുടെ 72 കെട്ടുകളായി തോള്‍ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാഗ് കൈവശം വച്ചിരുന്ന പ്രസന്നനോട് ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പുനലൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.ശ്രീകുമാര്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ഷെമീര്‍, സജി, സിവില്‍ ഓഫീസര്‍മാരായ അരുണ്‍ മോഹന്‍, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കോടതിയില്‍ ഹാജരാക്കിയ ശേഷം ആദായനികുതി വകുപ്പിന് കൈമാറുമെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
കൊല്ലംചെങ്കോട്ട പാത വഴി തീവണ്ടികളില്‍ രേഖകളില്ലാതെ പണം കടത്തുന്നത് വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞമാസം 16 ന് ചെന്നൈ എക്‌സ്പ്രസില്‍ കടത്തിക്കൊണ്ടുവന്ന 16.80 ലക്ഷം രൂപ പുനലൂരില്‍ റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്.) പിടിച്ചെടുത്തിരുന്നു. മധുര കാമരാജ്ശാല സ്വദേശി എസ്.സുരേഷി (65) നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.