കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ച വൃദ്ധദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം

വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

author-image
Prana
New Update
brutally beaten

വേങ്ങരയില്‍ കടംകൊടുത്ത പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വയോധിക ദമ്പതികള്‍ക്ക് അയല്‍വാസികളുടെ ക്രൂര മര്‍ദ്ദനം. വേങ്ങര സ്വദേശികളായ അസൈന്‍ (70) ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്.
കടം കൊടുത്ത 23 ലക്ഷം തിരികെ ചോദിച്ചതാണ്് തര്‍ക്കത്തിന് കാരണമെന്നാണ് അറിയുന്നത്. വേങ്ങര സ്വദേശി പൂവളപ്പില്‍ അബ്ദുല്‍കലാം, മകന്‍ മുഹമ്മദ് സപ്പര്‍, മറ്റു രണ്ടു മക്കള്‍ എന്നിവരാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. അസൈന്റെ മകന്‍ ബഷീറിന് മുഹമ്മദ് സപ്പര്‍ 23 ലക്ഷം രൂപ നല്‍കാനുണ്ടായിരുന്നു. ഒന്നര വര്‍ഷമായി പണം തിരികെ നല്‍കിയില്ല. നിരവധി തവണ പണം ആവശ്യപ്പെട്ട് സപ്പറിനെ സമീപിച്ചെങ്കിലും തിരികെ നല്‍കിയില്ല.ഇതിന് പിന്നാലെ കുടുംബം സപ്പറിന്റെ വീടിന് മുന്നില്‍ പോസ്റ്ററുമായി ഇന്നലെ മുതല്‍ സമരത്തിലിരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് സപ്പറും മക്കളും ചേര്‍ന്ന് ദമ്പതികളെ ക്രൂരമായി മര്‍ദിച്ചത്. വയോധിക ദമ്പതികളുടെ പരാതിയില്‍ കേസെടുത്ത വേങ്ങര പോലീസ് അന്വേഷണം തുടങ്ങി

 

money brutally beaten