ആലുവയിൽ പണി പൂർത്തിയായ വാട്ടർ അതോറിറ്റി  ക്വാർട്ടേഴ്സ്  അനുവദിക്കാത്തതിനെതിരെ പ്രതിക്ഷേധം

ഒരു വർഷം മുൻപ് പണി പൂർത്തീകരിച്ച ആലുവയിലെ വാട്ടർ അതോറിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ്  ജീവനക്കാർക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ പ്രോജക്റ്റ് ഡിവിഷൻ ഓഫീസിന് മുൻപിൽ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു.

author-image
Shyam Kopparambil
New Update
po
Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി: ഒരു വർഷം മുൻപ് പണി പൂർത്തീകരിച്ച ആലുവയിലെ വാട്ടർ അതോറിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ്  ജീവനക്കാർക്ക് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ . റ്റി. യു.സി )  പെരുമ്പാവൂർ പ്രോജക്റ്റ് ഡിവിഷൻ ഓഫീസിന് മുൻപിൽ അനിശ്ചിത കാല സത്യാഗ്രഹം ആരംഭിച്ചു. സമരം സംസ്ഥാന ജനറൽ സെക്രട്ടറി  പി ബിജു ഉദ്ഘാടനം  ചെയ്തു. കാലതാമസം വരുത്തിയതിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ട്രഷറർ  ബി രാഗേഷ് വിശദീകരണം നടത്തി സംസ്ഥാന വൈസ് പ്രസിഡൻ്റ്  ജോയൽ സിംഗ് സംഘടനാ നേതാക്കളായ എ.വി. ജോർജ്ജ്, ഷൈജു.റ്റി.എസ്. സുബേഷ് കുമാർ റ്റി.എസ്. അബ്ദുൾ അസീസ് , ജോമോൻ ജോൺ, രാധാകൃഷ്ണൻ ഇ.റ്റി., മുജീബ് പി.എ. മുഹമ്മദ് ഷെരീഫ്, ഹാരിസൺ ജേക്കബ്, അനീഷ് കെ ബി , ബിനുമോൻ കെ.എ. പുഷ്പി എം. ജി ,  ഷാനിത റ്റി കെ തുടങ്ങിയവർ നേതൃത്വം നൽകി.

kochi ernakulam aluva Ernakulam News rtoernakulam ernakulamnews