പോത്തൻകോട് : പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളേജിലെ നേഴ്‌സിങ് വിദ്യാർത്ഥിനി അയിരൂപ്പാറ സ്വദേശി അമ്മുസജീവിന്റെ (21) മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചിരുന്നു വെന്നും ഈ വിവരം അധികൃതരെ അറിയിച്ചിട്ടും കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല എന്നും കുടുംബം. അമ്മുവിനെ ചികത്സിച്ച പത്തനംതിട്ട ജനറൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും മഥാപിതാക്കൾ ആരോപിച്ചു. മകൾക്ക് സഹപാഠികളിൽ നിന്നുണ്ടാകുന്ന പീഡനത്തെക്കുറിച്ചു അച്ഛൻ സജീവ് ഒക്ടോബറിൽ തന്നെ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു ശുചിമുറിയിലേക്കു കൊണ്ടുപോയി മർദിക്കാൻ ശ്രമിക്കവേ ക്ലാസ് മുറിയിലേക്ക് ഓടിരക്ഷപ്പെട്ട സംഭവം അടക്കം ഉണ്ടായതായി സജീവ് പറയുന്നു.
ഒക്ടോബർ 10 ന് സജീവ് കോളേജ് പ്രിൻസിപ്പലിന് നൽകിയ പരാതിയിങ്ങനെ -"ചെയ്യാത്ത പലകുറ്റങ്ങളും അവളിൽ അടിച്ചേല്പിക്കുന്നതും മോശം വാക്കുകൾ ഉപയോഗിക്കുന്നതും പതിവാണ്. ഇവരിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി ഒറ്റയ്ക്കു ഒരു റൂമിൽ കുറെ നാളായി താമസിക്കുകയാണ് മകൾ. എന്നാൽ രാത്രി റൂമിൽ അതിക്രമിച്ചു കേറി വഴക്കു പറയുന്നു മകളുടെ ജീവനുപോലും ഭീഷണിയാണെന്ന് ഭയം ഉണ്ട് . മകൾ ശാരീരികമായി സുഖമില്ലാത്ത കുട്ടിയാണ് മാനസിക പീഡനങ്ങളിൽ നിന്നും ഭീഷണിയിൽ നിന്നും രക്ഷിക്കണം ." പരാതിയിൽ നടപടിയെടുക്കാമെന്ന് പ്രിൻസിപ്പൽ ഉറപ്പു നൽകിയെങ്കിലും പിന്നീടും അമ്മുവിന് ഉപദ്രവം നേരിട്ടതായി സജീവ് പറയുന്നു. തുടർന്ന് 27ന് വീണ്ടും പരാതി നൽകി.
ലോഗ് ബുക്ക് കണ്ടില്ലെന്ന കാരണം പറഞ്ഞു അമ്മുവിൻറെ മുറിയിൽ അതിക്രമിച്ചു കയറുകയും സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തതി്നെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച മീറ്റിംഗ് വിളിച്ചിരുന്നു സജീവിനു സുഖമില്ലാത്തതിനാൽ മീറ്റിംഗ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു."പഠനവുമായി ബന്ധപ്പെട്ട ആലപ്പുഴ ബീച്ച് ആശുപത്രിയിൽ പോയപ്പോൾ സെക്കന്റ് ഷോയ്ക്കു കൂടെ ചെല്ലാത്തതിന്റെ വൈരാഗ്യമാണ് ചില സഹപാഠികൾക് " സജീവ് പറയുന്നു.
അമ്മു സ്റ്റെപ്പിൽ നിന്ന് വീണെന്നാണ് ആദ്യം അധികൃതർ അറിയിച്ചത് .തിരുവല്ലയിലെ കോട്ടയത്തും വലിയ ആശുപത്രികൾ ഉണ്ടായിട്ടും തിരുവനന്തപുരത്തേക്കു മാറ്റിയത് ദുരൂഹമാണ് .അടിയന്തര ചികിത്സ ലഭ്യമാക്കേണ്ട സമയത് ഐവി ലൈൻ പോലും ഇല്ലാതെയാണ് അത്രയും ദൂരം ആംബുലൻസിൽ കൊണ്ടുവന്നത് .തുടയെല്ലിനു പൊട്ടൽ ഉണ്ടെന്നു പറഞ്ഞിട്ട് അതിനു വേണ്ടുന്ന പ്രാഥമിക ചികിത്സ നല്കതെയാണ് പത്തനംതിട്ടയിൽ നിന്നും മാറ്റിയത്
എക്സ്റേ എടുക്കുന്ന പേരിലും ചികിത്സ വൈകിപ്പിച്ചു. മൂന്ന് എക്സ്റേ എടുക്കാൻ എന്തിനാണ് മൂന്ന് മണിക്കൂറെന്ന് നേഴ്‌സുകൂടിയായ 'അമ്മ രാധാമണി ചോദിക്കുന്നു. സഹോദരൻ അഖിലും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നു യുട്യൂബിൽ വന്ന മരണ വാർത്തയിൽ ക്ലാസിലെ നാലു വിദ്യാർത്ഥികൾ അമ്മുവിനെ റാഗിങ്ങ് ചെയ്തിരുന്നതായി കമന്റ് ഉണ്ടായിരുന്നു എന്നാൽ പിന്നീടിത് നീക്കം ചെയ്തു . സംഭവം നടന്ന ദിവസം വൈകിട്ട് വാട്സാപ് വഴി അമ്മുവുമായി ബന്ധപ്പെട്ടിരുന്നു അപ്പോൾ സന്തോഷവതിയായിരുന്നു. പിന്നീട് 4:30 കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയെന്നു പറയുന്നു . അതിനിടയിൽ എന്ത് പറ്റി എന്ന് പറയേണ്ടത് അധികൃതരാണ് മാത്രമല്ല കൊളേജ് അധികൃതർ പലതും മറച്ചുവയ്ക്കുകയാണ് -അഖിൽ പറയുന്നു