മഴ അവധി പ്രഖ്യാപിച്ചില്ല; വിദ്യാർഥികളുടെ ആത്മഹത്യാ ഭീഷണി, മാതാപിതാക്കൾക്ക് താക്കീത് നൽകി പത്തനംതിട്ട കലക്ടർ

ചിലരുടെ സംഭാഷണത്തിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ചതെന്നും കലക്ടർ വ്യക്തമാക്കി.

author-image
Anagha Rajeev
New Update
prem krishnan
Listen to this article
0.75x 1x 1.5x
00:00 / 00:00

പത്തനംതിട്ട: മഴ അവധി പ്രഖ്യാപിക്കാത്തതിനെ തുടർന്ന് പത്തനംതിട്ട കലക്ടറുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ആത്മഹത്യാ ഭീഷണിയും അസഭ്യ കമൻറുകളും. മോശം കമന്റ് ഇട്ട രണ്ട് വിദ്യാർഥികളുടെ അക്കൗണ്ട് സൈബർ സെൽ വഴി കണ്ടെത്തി മാതാപിതാക്കളെ വിളിച്ചു വരുത്തി കലക്ടർ എസ് പ്രേം കൃഷ്ണൻ താക്കീതു ചെയ്തു. അവധി പ്രഖ്യാപിക്കണമെന്ന നിർബന്ധത്തിൽ നിരവധി ഫോൺ വിളികളാണ് വരുന്നതെന്നും കലക്ടർ പറഞ്ഞു.

ഓഫീഷ്യൽ ഫേസ് ബുക്ക് പേജിലും ഇൻസ്റ്റഗ്രാം പേജിലും മാത്രമല്ല പേഴ്സണൽ അക്കൗണ്ട് വരെ തപ്പിപ്പിടിച്ച് അതിലേക്കും അയക്കുന്നവരുണ്ട്. ചിലരുടെ സംഭാഷണത്തിൽ അപേക്ഷയുടെ രീതി മാറി അസഭ്യം വരെ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ചതെന്നും കലക്ടർ വ്യക്തമാക്കി.

അവധി തന്നില്ലെങ്കിൽ സ്കൂളിൽ പോകില്ല, തൻറെ അവസാനത്തെ ദിവസമായിരിക്കും, അവധി തന്നില്ലെങ്കിൽ കളക്ടറായിരിക്കും മരണത്തിന് ഉത്തരവാദി എന്നതടക്കമുള്ള മെസേജുകൾ വന്നിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. സഭ്യമല്ലാത്ത മെസേജുകൾ വന്നപ്പോൾ ആരാണെന്ന് അറിയാൻ സൈബർ സെൽ വഴി അന്വേഷിച്ചു. കൊച്ചുകുട്ടിയാണെന്ന് മനസ്സിലായപ്പോൾ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യം വിശദീകരിച്ചു. 

Kerala heavy rain