‘'പ്രതികരണം വ്യക്തിപരം, തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു'’: പിണറായി സ്തുതിയിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ

കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ചയാളാണ് എൻറെ പിതാവ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും പാതയാണ് അപ്പ തനിക്ക് കാട്ടിത്തന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

author-image
Greeshma Rakesh
New Update
chandy oommen

no political chandy oommen Responds to his remarks on pinarayi vijayan

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം∙ ഉമ്മൻ ചാണ്ടി അനുസ്മരണ വേദിയിലെ പിണറായി സ്തുതിയിൽ വിശദീകരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. പ്രതികരണം രാഷ്ട്രീയമായല്ലെന്നും വ്യക്തിപരമാണെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ചയാളാണ് എൻറെ പിതാവ്. ക്ഷമയുടെയും സഹിഷ്ണുതയുടെയും പാതയാണ് അപ്പ തനിക്ക് കാട്ടിത്തന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരാമർശത്തിൽ ചാണ്ടി ഉമ്മനെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം രംഗത്തെത്തിയിരുന്നു. ജനസ്വീകാര്യതയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിനു ചാണ്ടി ഉമ്മൻ കരുവായതാണു കത്തെഴുതാൻ പ്രേരിപ്പിച്ചെന്ന് അഡ്വ.ജോർജ് പൂന്തോട്ടം പറഞ്ഞു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം.

ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നതു കൊണ്ടാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഇത്രയേറെ വിമർശനമുണ്ടായത്. നേരത്തെ ഉമ്മൻ ചാണ്ടിയെ കൊല്ലാൻ ശ്രമിച്ചവനെന്ന ആക്ഷേപം പോലും തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻറെ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമപുരസ്കാരം പ്രഖ്യാപന വേദിയിലായിരുന്നു ചാണ്ടിയുടെ പ്രതികരണം. 

കഴിഞ്ഞ ദിവസം നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചുകൊണ്ടുള്ള ചാണ്ടി ഉമ്മന്റെ പരാമർശം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തിപരമായ അടുപ്പം ഏറെ ഉണ്ടായിരുന്നവരായിരുന്നു പിണറായി വിജയനും ഉമ്മൻ ചാണ്ടിയുമെന്നും ഒരാളെ തിരിച്ചറിയുന്നതു ബുദ്ധിമുട്ടു നേരിടുന്ന സമയത്താണെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ പരാമർശം.

 

pinarayi vijayan congress oommen chandy chandy oommen