ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനം പിന്നിടുമ്പോള്‍ കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന് ദൗത്യ സംഘം അറിയിച്ചു. നദിയിലെ കുത്തൊഴുക്ക് വന്‍ വെല്ലുവിളിയാണ്. ഇതിനാല്‍ ഗംഗാവലി നദിയില്‍ ഇറങ്ങുന്നത് അസാധ്യമാണെന്നും നാവികസേന വ്യക്തമാക്കി. അതേസമയം ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയില്‍ വീണ്ടും ഡ്രോണ്‍ പരിശോധന നടത്തും.
ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി നാളെ ഉയര്‍ത്തിയേക്കും.
പുഴയിലുള്ളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഐബോഡ് പരിശോധനയിലും സ്ഥിരീകരിച്ചിരുന്നു.
മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇനിയും രക്ഷാപ്രവര്‍ത്തനത്തിന് ഏറെ വെല്ലുവിളി ഉയരും. നദിയിലെ ഒഴുക്ക് ഉള്‍പ്പെടെ പരിശോധിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി. നദിയുടെ മുകള്‍ഭാഗത്ത് ഡ്രോണിലെ പ്രത്യേക സംവിധാനം ക്രമീകരിച്ചുകൊണ്ടൊണ് ഒഴുക്ക് പരിശോധിച്ചത്. കനത്ത ഒഴുക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. ഒരു ഡിങ്കി ബോട്ടിലുള്ള നാവികസേനയാണ് ഇപ്പോള്‍ പുഴയിലുള്ളത്.