തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വൈദ്യുതി തടസ്സപ്പെട്ടു. മൂന്ന് മണിക്കൂറിലേറെയായി വൈദ്യുതിയില്ല. പരിഹാരം കാണാത്തതില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ പ്രതിഷേധിക്കുകയാണ്.
കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതാണ് വൈദ്യുതി തടസ്സപ്പെടാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാര്‍ കൊണ്ടല്ലെന്നാണ് കെഎസ്ഇബി വിശദീകരണം.
നാനൂറിലധികം രോഗികളാണ് ആശുപത്രിയിലുള്ളത്. ജനറേറ്റര്‍ കേടായതും പ്രതിസന്ധി രൂക്ഷമാക്കി.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ അടിയന്തര നടപടിയുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. താല്‍ക്കാലിക ജനറേറ്റര്‍ ഉടന്‍ എത്തിക്കുമെന്നും 15 മിനിറ്റിനുള്ളില്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.